---
title: "ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോണ്‍വൊക്കേഷന്‍ ആന്റ് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു"
english_title: "All India Medical Institute organized con vocation and motivation class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/152998/all-india-medical-institute-organized- convocation-and-motivation-class"
published_at: "2023-10-12T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527cc1c53416_1_aimi4.jpg"
keywords: []
---

# ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോണ്‍വൊക്കേഷന്‍ ആന്റ് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട്: **ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോണ്‍വൊക്കേഷന്‍ ആന്റ് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്: **ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോണ്‍വൊക്കേഷന്‍ ആന്റ് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.

ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (AIMI) യുടെ 21-23 കോണ്‍വൊക്കേഷന്‍ ബിബിസി ജൂറി അംഗം കമാല്‍ വരദുര്‍ ഉദ്ഘാടനം ചെയ്തു. AIMI മാനേജിംഗ് ഡയറക്ടര്‍ ഇ.കെ. ഷാഹുല്‍ ഹമിദ് അധ്യക്ഷത വഹിച്ചു.

സാധാരണക്കാര്‍ക്ക് ചികിത്സാ ചിലവ് വര്‍ദ്ധനവില്ലാതെ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ നടത്തികൊണ്ടു പോവാന്‍ സാധിക്കുന്നത് സ്വകാര്യ പാരമെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് വിദഗ്ദ പരിശീലനം നേടി ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഉള്ളതിനാലാണെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റല്‍ ഡിജിഎം ഉം ആയ പി രജീഷ് പറഞ്ഞു.

മനോഹര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ: എസ്സ്. മോഹന്‍ സുന്ദരം, കസബ പോലിസ് ബിറ്റ് ഓഫീസര്‍ ഉമേഷ് നന്മണ്ട, ബിഎസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ ഡിപ്പാര്‍ട്ട് മെന്റില്‍ നിന്ന് പാ സൗട്ടായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

21- 23 വര്‍ഷത്തേ ടോപ്പേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡും, സെലിബ്രേഷന്‍ വിജയികള്‍ക്ക് സമ്മാനദാനവും, കേരളാ പ്രൈവറ്റ് പാരാമെഡിക്കല്‍ ഓണേഴ്‌സ് അസോസിയഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ്‌മോന്‍ വിതരണം നിര്‍വ്വഹിച്ചു.

AlMI പ്രിന്‍സിപ്പല്‍ ജ്യോതിലക്ഷമി സ്വാഗതവും വിദ്യാര്‍ത്ഥികള്‍ക്ക് പ്ലഡ്ജും ചൊല്ലി കൊടുത്തു. എന്‍. മുഹമ്മദ് സഹീര്‍ നന്ദി പറഞ്ഞു.

അധ്യാപകരായ സാനിയ, ഫമിദ, ജിന്‍സി, സൂര്യ, ഗോപിക, ശാലിനി, കാവ്യ, സീന, ശ്രീ ദേവി, അതുല്യ ഹിബ, ഷെറിന്‍, അന്‍ജു എന്നിവര്‍ സംസാരിച്ചു.

800 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കോണ്‍വെക്കേഷന്‍ പ്രോഗ്രാം ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/152998/all-india-medical-institute-organized- convocation-and-motivation-class)